TED Talks with Malayalam transcript

മൊഹമദ് അലി: ഭീകരവാദവും തൊഴിലില്ലായ്മയും തമ്മിലുള്ള ബന്ധം

TEDCity2.0

മൊഹമദ് അലി: ഭീകരവാദവും തൊഴിലില്ലായ്മയും തമ്മിലുള്ള ബന്ധം
1,077,230 views

ഈ ലോകത്തിലെ വലിയ പട്ടണങ്ങളിലെ യുവാക്കളും തൊഴിലില്ലാത്താവരുടേയും , സമ്പത്തിന്റെയും അവസരങ്ങളുടെയും സ്വപനം സത്യം ആകാറുണ്ട്- പക്ഷെ പലപ്പോഴും കാരണം അവര് ഭീകര സംഘടനകളും, അതുപോലുള്ളവരാലും തിരഞ്ഞെടുക്കപെടുന്നു. മനുഷ്യാവകാശ അഭിഭാഷകന്‍ മൊഹമദ് അലി അദ്ധേഹത്തിന്റെ സ്വന്തം മൊഗദിഷുവില് നിന്നുള്ള കഥയില് വരച്ചുകാട്ടുന്നത് നമ്മുടെ പട്ടണങ്ങളിലെ യുവാക്കളില് മാറ്റം വികസിപ്പിച്ചെടുക്കേണ്ടതിനറെ ആവശ്യകതയെ കുറിച്ചാണ്.

ആർതർ ബെഞ്ചമിൻ: ഫിബൊനാച്ചി നമ്പരുകളുടെ ചെപ്പടിവിദ്യ

TEDGlobal 2013

ആർതർ ബെഞ്ചമിൻ: ഫിബൊനാച്ചി നമ്പരുകളുടെ ചെപ്പടിവിദ്യ
7,057,274 views

ഗണിതം എന്നാൽ ◦യുക്തിപരവും നിര്‍വ്വഹണപരവും കൃത്യവുമാണ്....വിസ്‌മയാവഹ0. ഗണിത മാന്ത്രികൻ ആർതർ ബെഞ്ചമിൻ വിചിത്രവും അത്ഭുതകരവുമായ ഫിബൊനാച്ചി നമ്പരുകളുടെ വസ്‌തുവകകളികൂടെ പര്യവേക്ഷണം നടത്തുന്നു (ഗണിതത്തിനു 'പ്രചോദിപ്പിക്കാനും' കഴിയും എന്ന് നമ്മെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.)

റോബിൻ നാഗിൾ: ഞാൻ ന്യൂയോർക്ക് നഗരത്തിലെ ചവറ്റുകൊട്ടയിൽ കണ്ടെത്തിയത്

TEDCity2.0

റോബിൻ നാഗിൾ: ഞാൻ ന്യൂയോർക്ക് നഗരത്തിലെ ചവറ്റുകൊട്ടയിൽ കണ്ടെത്തിയത്
1,728,898 views

ന്യൂയോർക്ക് നഗരനിവാസികൾ 11,000 ടൺ മാലിന്യം ഒരു ദിവസം ഉല്പാദിപ്പിക്കുന്നു. ചിന്തിച്ചു നോക്കൂ, 11,000 ടൺ! ഈ അമ്പരപ്പിക്കുന്ന കണക്കാണ് റോബിൽ നാഗിളിനെ നഗരത്തിന്റെ ശുചിത്വ ഡിപ്പാർട്ടുമെന്റിനെപ്പറ്റി ഒരു ഗവേഷണം നടത്താൻ പ്രേരിപ്പിച്ചത്. അവർ ശുചീകരണപ്രവർത്തകരോടു കൂടി നടന്ന്, യന്ത്രച്ചൂൽ സ്വയം പ്രവർത്തിപ്പിച്ച്, മാലിന്യം നിറഞ്ഞ ട്രക്ക് സ്വയം ഓടിച്ച് ഈ ചോദ്യത്തിന് ഉത്തരം തേടി : നമുക്കു ശേഷം ആര് നഗരം വൃത്തിയാക്കുന്നു?

ഹോല്ലി മോറീസ്: എന്തിനു ചെര്നോബിലിൽ തങ്ങിനില്ക്കണം? കാരണം അതാണ് വീട്

TEDGlobal 2013

ഹോല്ലി മോറീസ്: എന്തിനു ചെര്നോബിലിൽ തങ്ങിനില്ക്കണം? കാരണം അതാണ് വീട്
1,157,051 views

ലോകത്തിലെ ഏറ്റവും ഭയാനകമായ ആണവ അപകടം നടന്ന സ്ഥലം ആണ് ചെർണോബിൽ, കഴിഞ്ഞ 27 വര്ഷം നിലയത്തിന്റെ ചുറ്റും അറിയപ്പെട്ടിരുന്നത് ബഹിഷ്കരണ സ്ഥലം എന്നാണ്. എന്നാൽ ഇപ്പഴും 200 ആളുകളോളം അവിടെ ജീവിക്കുന്നു- മിക്കവാറും പ്രായമുള്ള സ്ത്രീകള് മാത്രം. ഈ അഭിമാനമുള്ള മുത്തശ്ശിമാര് അവരെ സ്ഥലം മാറ്റാനുള്ള ഉത്തരവ് വെല്ലുവിളിച്ചു കാരണം അവരുടെ മാതൃരാജ്യവുമായുള്ള ബന്ധവും സമൂഹവുമായുള്ള ബന്ധവുമാണ് " റേഡിയെഷനെ പോലും ചെരുക്കുനുള്ള അവരുടെ ശക്തി.

എലിസബത്ത് ലോഫ്റ്റസ്: ഓർമ്മയുടെ കാല്പനികത

TEDGlobal 2013

എലിസബത്ത് ലോഫ്റ്റസ്: ഓർമ്മയുടെ കാല്പനികത
4,637,270 views

സൈക്കോളജിസ്റ്റായ എലിസബത്ത് ലോഫ്റ്റസ് ഓർമ്മകളെക്കുറിച്ച് പഠിക്കുന്നു. കൂടുതൽ സൂക്ഷമായിപ്പറഞ്ഞാൽ, അവർ അയഥാർത്ഥങ്ങളായ ഓർമ്മകളെക്കുറിച്ച്, സംഭവിക്കാത്ത കാര്യങ്ങൾ അല്ലെങ്കിൽ സംഭവങ്ങൾ സത്യത്തിൽ നടന്നതിൽനിന്ന് വ്യത്യസ്തമായി ഓർക്കുന്നതിനെക്കുറിച്ച്, പഠിക്കുന്നു. ഇത് നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ സാധാരണയായി സംഭവിക്കുന്നുണ്ട്. ലോഫ്റ്റസ് ഞെട്ടിപ്പിക്കുന്ന ചില കഥകളും സ്ഥിതിവിവരക്കണക്കുകളും നിങ്ങളുമായി പങ്കുവയ്ക്കുന്നതോടൊപ്പം നാമെല്ലാവരും ഓർക്കേണ്ട പ്രധാനപ്പെട്ട ചില നൈതികപ്രശ്‌നങ്ങളുയർത്തുന്നു.

മനാൽ അൽ-ഷറീഫ്: മനാൽ-അൽ-ഷെറീഫ്: വാഹനമോടിക്കാൻ ധൈര്യം കാണിച്ച സൗദി വനിത

TEDGlobal 2013

മനാൽ അൽ-ഷറീഫ്: മനാൽ-അൽ-ഷെറീഫ്: വാഹനമോടിക്കാൻ ധൈര്യം കാണിച്ച സൗദി വനിത
1,659,001 views

സ്ത്രീകൾ വാഹനമോടിക്കുന്നതിനെതിരെ സൗദിയിൽ നിയമങ്ങളൊന്നുമില്ല. പക്ഷെ, അത് വിലക്കപ്പെട്ടിരിക്കുകയാണ്. രണ്ട് വർഷം മുൻപ് മനാൽ-അൽ-ഷെറീഫ് സ്വയം വാഹനമോടിച്ചുകൊണ്ട് സ്ത്രീകളെ വാഹനമോടിക്കാൻ ൻ പ്രേരിപ്പിച്ചു - യൂട്യൂബിനു വേണ്ടി അത് ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് എന്തുണ്ടായി എന്ന കഥ കേൾക്കൂ.

അരുണാചലം മുരുഗാനന്ദം: ഞാൻ ഒരു സാനിറ്ററി നാപ്കിൻ വിപ്ലവം ആരംഭിച്ചതെങ്ങനെ!

TED@Bangalore

അരുണാചലം മുരുഗാനന്ദം: ഞാൻ ഒരു സാനിറ്ററി നാപ്കിൻ വിപ്ലവം ആരംഭിച്ചതെങ്ങനെ!
1,692,692 views

തന്റെ ഭാര്യക്ക് കുടുംബത്തിന്റെ ഭക്ഷണ ബജറ്റോ,തന്റെ പ്രതിമാസ "അവശ്യ സാമഗ്രി യോ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍,അരുണാചലം മുരുഗാനന്ദം അവളുടെ സാനിറ്ററി പാഡ് പ്രശ്നം പരിഹരിക്കും എന്ന് പ്രതിജ്ഞയെടുത്തു.അദ്ദേഹത്തിന്റെ ഗവേഷണം വളരെ വളരെ ആഴത്തിലേക്ക് നീങ്ങുകയും ഒരു ഗംഭീരൻ ബിസിനസ്സ് മോഡലിലേക്ക് വഴി തെളിക്കുകയും ചെയ്തു.(ബാംഗ്ലൂരിൽ നടന്ന ടെഡ് ഗ്ലോബൽ ടാലന്റ് സേർച്ചിന്റെ ഭാഗമായി ചിത്രീകരിച്ചത്.

മെലിസ്സ മാർഷൽ: എന്നോട് ബുദ്ധിമാനെപ്പോലെ സംസാരിക്കൂ.

TEDGlobal 2012

മെലിസ്സ മാർഷൽ: എന്നോട് ബുദ്ധിമാനെപ്പോലെ സംസാരിക്കൂ.
2,462,860 views

മെലിസ്സ മാർഷൽ ശാസ്ത്രജ്ഞ്യർക്ക് ശാസ്ത്രജ്ഞ്യരല്ലാത്തവരിൽ നിന്നും ഒരു സന്ദേശം കൊണ്ടുവരുന്നു. ഞങ്ങൾ ആശ്ച്ചര്യചകിതരാണ് നിങ്ങളുടെ പ്രവൃത്തി കണ്ടിട്ട്. അതുകൊണ്ട് ഞങ്ങളോട് പറയു, നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന്- ഞങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ. വെറും 4 മിനുട്ടിൽ അവർ സാധാരണ സദസ്സിനു മുമ്പിൽ വളരെ സങ്കീർണ്ണമായ ശാസ്ത്ര ആശയങ്ങള എങ്ങനെ അവതരിപ്പിക്കാം എന്ന് കാഴ്ച്ചവെക്കുന്നു.

വിക്രം പട്ടേൽ: മാനസികാരോഗ്യം എല്ലാവർക്കും എല്ലാവരുടെയും പങ്കാളിത്തത്തോടെ.

TEDGlobal 2012

വിക്രം പട്ടേൽ: മാനസികാരോഗ്യം എല്ലാവർക്കും എല്ലാവരുടെയും പങ്കാളിത്തത്തോടെ.
1,103,181 views

ലോകത്താകമാനം 450 കോടി ആളുകൾ മനോരോഗബാധിതരാണ്. ധനികരാജ്യങ്ങളിൽ കേവലം പകുതിപ്പേർക്ക് മാത്രമാണ് യുക്തമായ പരിചരണം ലഭിക്കുന്നത്. പക്ഷേ, സൈക്കിയാട്രിസ്റ്റുകളുടെ ദൗർലഭ്യം മൂലം, വികസ്വരരാജ്യങ്ങളിൽ 90 ശതമാനത്തോളം പേർക്കും ചികിത്സ ലഭിക്കുന്നില്ല. വിക്രം പട്ടേൽ പ്രത്യാശ നൽകുന്ന ഒരു സമീപനത്തിന്റെ രൂപരേഖ നൽകുന്നു- പ്രാദേശിക സമൂഹത്തിലെ അംഗങ്ങൾക്ക് പരിശീലനം നൽകുകയും മറ്റുള്ളവരെ പരിചരിക്കുവാൻ സാധാരണ മനുഷ്യരെ പ്രാപ്തരാക്കുകയും ചെയ്യുന്നതിന്റെ.

സേത്ത് ശോസ്ടക്: അന്യഗ്രഹ ജീവികൾ മിക്കവാറും പുറത്തു ഉണ്ടാവും.--തയ്യാറായി ഇരിക്കുക.

TEDxSanJoseCA

സേത്ത് ശോസ്ടക്: അന്യഗ്രഹ ജീവികൾ മിക്കവാറും പുറത്തു ഉണ്ടാവും.--തയ്യാറായി ഇരിക്കുക.
935,283 views

SETI ഗവേഷകൻ, സേത്ത് ശോസ്ടക് പറയുന്നു അടുത്ത 25 കൊല്ലത്തിനകം അന്യഗ്രഹ ജീവികളെ കണ്ടെത്തിയില്ല എങ്കിൽ അദ്ദേഹം നമുക്ക് ഒരു കപ്പ്‌ കാപ്പി മേടിച്ചു തരാം എന്ന്.സാൻ ഹോസെയിൽ വച്ച് നടന്ന TEDx പ്രഭാഷണത്തിൽ,പുതിയ സങ്കേതികതകളും സാധ്യതാ നിയമങ്ങളും ആ മുന്നേറ്റം വളരെ അടുത്ത് തന്നെയുണ്ടായേക്കും എന്നാണ് കാണിക്കുന്നത് എന്നദ്ദേഹം പറയുന്നത്.അത് കൂടാതെ നമ്മെക്കാൾ ഉയർന്ന പുരോഗതി കൈവരിച്ച അന്യഗ്രഹ സംസ്കാരങ്ങൾ കണ്ടുപിടിക്കുന്നത് എങ്ങനെ ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കും എന്നും അദ്ദേഹം പറയുന്നു.

ജെന്നിഫർ പഹൽക്ക: ജെന്നിഫർ പഹൽക്ക: ഒരു മികച്ച ഭരണ സംവിധാനത്തിന്റെ കോഡിങ്ങ്

TED2012

ജെന്നിഫർ പഹൽക്ക: ജെന്നിഫർ പഹൽക്ക: ഒരു മികച്ച ഭരണ സംവിധാനത്തിന്റെ കോഡിങ്ങ്
929,902 views

ഭരണകൂടങ്ങൾ, ഇന്റർനെറ്റിന്റെ പ്രവർത്തനം പോലെ അനുമതിരഹിതവും തുറന്നതുമാക്കാൻ കഴിയുമോ? ഐ ടി വിദഗ്ദയും സന്നദ്ധപ്രവർത്തകയുമായ ജെന്നിഫർ പഹൽക്ക അതിനു കഴിയുമെന്ന് വിശ്വസിക്കുന്നു - എളുപ്പത്തിലും വിലക്കുറവിലും നിർമ്മിക്കാൻ കഴിയുന്ന ആപ്ലിക്കേഷൻസ് (ആപ്സ് എന്നു ചുരുക്കം) പൗരസമൂഹത്തെ അവരുടെ ഭരണകൂടങ്ങളുമായും അവരുടെ അയൽക്കാരുമായും പരസ്പരം ബന്ധിക്കുവാനുള്ള അതിശക്തമായ ഒരു പുതു വഴിയാണ് എന്നു ജെന്നിഫർ പറയുന്നു

താന്‍ ലീ : എന്റെ കുടിയേറ്റ കഥ

TEDxWomen 2011

താന്‍ ലീ : എന്റെ കുടിയേറ്റ കഥ
1,296,505 views

2010 ഇല്‍ സാന്ഗേതിക വിദഗ്ധ താന്‍ ലീ ടെഡ് ഗ്ലോബല്‍ തലത്തെ തന്‍റെ പ്രകടനത്തിലൂടെ ഒരു ശക്തമായ മുഖരൂപം കൊണ്ടുവന്നു. എന്നാല്‍ ഇപ്പോള്‍, TEDx സ്ത്രീയില്‍ അവര്‍ ഒരു പ്രത്യേക സ്വകാര്യ കഥ പറയുന്നു: അവരുടെ കുടുംബ കഥ--താനും ,അമ്മയും , അമ്മുമ്മയും , കൂടാതെ സഹോദരിയും - വിയട്നാമില്‍ നിന്നും രക്ഷപെട്ടു ഒരു പുതിയ ജീവിതം തുടങ്ങിയ കഥ .

സ്കോട്ട് റിക്കാർഡ്: ഏറ്റവും വൃത്തികെട്ട സംഗീതത്തിന് പിന്നിലുള്ള സുന്ദരനായ മനുഷ്യൻ

TEDxMIA

സ്കോട്ട് റിക്കാർഡ്: ഏറ്റവും വൃത്തികെട്ട സംഗീതത്തിന് പിന്നിലുള്ള സുന്ദരനായ മനുഷ്യൻ
4,270,382 views

സ്കോട്ട് റിക്കാർഡ്; അവർത്തനമില്ലാത്ത, കോസ്റ്റസ് അറേ എന്ന ഗണിത തത്വത്തിൽ രൂപപ്പെടുത്തിയ ഏറ്റവും മോശം സംഗത്തിനു പിന്നിലുള്ള എഞ്ചിനീയറിംഗ് വിവരിക്കുന്നു.ഈ സരസമായ സംഭാഷണത്തിലൂടെ അദ്ദേഹം സന്ഗീതസൗന്ദര്യത്തിനു പിന്നിലുള്ള കണക്കിനെ പറ്റിയും അതിന്റെ മറുപുറവും വിവരിക്കുന്നു.

അലാൻ ദെ ബൊത്തൊ: നിരീശ്വരവാദം രണ്ടാം പതിപ്പ്

TEDGlobal 2011

അലാൻ ദെ ബൊത്തൊ: നിരീശ്വരവാദം രണ്ടാം പതിപ്പ്
2,872,847 views

മതത്തിന്റെ ഏതൊക്കെ അംശങ്ങളാണ് നിരീശ്വരവാദികൾ (ആദരപൂർവം) സ്വീകരിക്കേണ്ടത്? അലാൻ ദെ ബൊത്തൊ 'നിരീശ്വരവാദികൾക്കൊരു മതം' നിർദ്ദേശിക്കുന്നു - മതരൂപങ്ങളും പാരമ്പര്യങ്ങളും കൂട്ടിച്ചേർക്കുന്ന ഒന്ന്. പാരസ്പരികബന്ധത്തിനും അനുഷ്ഠാനത്തിനും അതീതിയാനുഭവത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ വേണ്ടിയാണിത്.

ഷോൺ കരോൾ: ഭാവിയും അതിലെ മുൾട്ടിവേഴ്‌സുകളെപറ്റിയുള്ള സൂചനകളും.

TEDxCaltech

ഷോൺ കരോൾ: ഭാവിയും അതിലെ മുൾട്ടിവേഴ്‌സുകളെപറ്റിയുള്ള സൂചനകളും.
1,776,253 views

കോസ്മോളജിസ്റ് ഷോൺ കരോൾ പ്രപഞ്ചത്തെ പറ്റിയും , സമയത്തിന്റെ ദിശയെ പറ്റിയും രോമാഞ്ജകവും ചിന്തിപ്പിക്കുന്നതുമായ ഒരു യാത്ര നടത്തുന്നു. വളരെ ചെറിയ ഒരു ചോദ്യം: എന്താണ് സമയം? അതിനിപ്പോൾ ലഭ്യമായ ഉത്തരങ്ങൾ നമ്മുടെ പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ സ്വഭാവത്തെപ്പറ്റിയും അതിൽ നമുക്കുള്ള സ്ഥാനത്തെപ്പറ്റിയും വളരെ ആശ്ചര്യം ഉളവാക്കുന്ന ഒരു കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു.

മിടുക്കികളായ ഡോക്ടര്‍  അമ്മയും മകളും :   ഹവ അബ്ദിയും ടികോ മോഹമ്മടും.

TEDWomen 2010

മിടുക്കികളായ ഡോക്ടര്‍ അമ്മയും മകളും : ഹവ അബ്ദിയും ടികോ മോഹമ്മടും.
457,143 views

ഇവര്‍ സോമാലിയയുടെ മഹത്തുക്കള്‍ ആയി ആണ് അറിയപെടുന്നത്. ഡോക്ടര്‍ ഹവ അബ്ദിയും മകള്‍ ടികോ മോഹമ്മടും അവരുടെ സോമാലിയയിലെ ആശുപത്രിയെപറ്റി പറയുകെയാണ്. ആന്തരിക കലാപങ്ങളും സ്ത്രീകള്‍ക്ക്മേലുള്ള അടിച്ചമര്‍ത്തല്‍ നിലനില്‍ക്കെ ഇവര്‍ അവിടെ ഒരു ആശുപത്രിയും സ്കൂളും സമാധാനപരമായ ഒരു കൂട്ടായ്മയും പടുത്തുയര്‍ത്തി.

ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ : എങ്ങിനെ വിജയിക്കാം? നല്ലവണ്ണം ഉറങ്ങൂ

TEDWomen 2010

ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ : എങ്ങിനെ വിജയിക്കാം? നല്ലവണ്ണം ഉറങ്ങൂ
5,209,500 views

ഈ ചെറു പ്രഭാഷണത്തില്‍, ഏരിയാന്ന ഹഫ്ഫിങ്ങ്ടന്‍ മറ്റു വലിയ ആശയങ്ങളെ വെളിച്ചത്തു കൊണ്ടുവരാന്‍ പോന്ന ഒരു ചെറിയ ആശയത്തെപ്പറ്റി സംസാരിക്കുന്നു. രാത്രിയിലെ ഒരു നല്ല നിദ്രയുടെ ഗുണങ്ങളാണ് വിഷയം. നമ്മുടെ ഉറക്കക്കുറവിനെ പറ്റി പരാതിപ്പെടാതെ, കണ്ണുകളടച്ചു വലിയ ചിത്രം കാണുവാന്‍ അവര്‍ നമ്മെ പ്രേരിപ്പിക്കുന്നു: നല്ല നിദ്രയിലൂടെ നമ്മുടെ കാര്യക്ഷമതയും സന്തോഷവും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും - ഒപ്പം മികവേറിയ തീരുമാനങ്ങള്‍ എടുക്കുവാനും കഴിയും.

ബാര്ടന്‍ സീവര്‍: സ്വയം പര്യാപ്തത നേടിയ മത്സ്യാഹാരം? ഒരു വിചിന്തനം.

Mission Blue Voyage

ബാര്ടന്‍ സീവര്‍: സ്വയം പര്യാപ്തത നേടിയ മത്സ്യാഹാരം? ഒരു വിചിന്തനം.
614,893 views

ഷെഫ് (പാചകക്കാരന്‍) ആയ ബാര്ടന്‍ സീവര്‍ ഒരു നവീന പ്രശ്നമുന്നയിക്കുന്നു: മത്സ്യാഹാരം നമ്മുടെ ആരോഗ്യകരമായ മാംസ്യ സ്രോതസ്സാണ്. എന്നാല്‍ അതിര് കവിഞ്ഞ മത്സ്യബന്ധനം നമ്മുടെ സമുദ്രസംപത്തിനു നാശകരമായി ഭവിക്കുന്നു. ഇതിനു അദ്ധേഹം ലളിതമായ ഒരു പോംവഴി നിര്‍ദേശിക്കുന്നു - എല്ലാവരുടെയും അമ്മമാര്‍ പറയാറുള്ളത് പോലെ - നല്ലവണ്ണം പച്ചക്കറികള്‍ കഴിക്കുക.

റയന് ലോബോ: മറഞ്ഞിരിക്കുന്ന കഥയുടെ ഫോട്ടോഗ്രാഫറ്

TEDIndia 2009

റയന് ലോബോ: മറഞ്ഞിരിക്കുന്ന കഥയുടെ ഫോട്ടോഗ്രാഫറ്
595,772 views

റയന്‍ ലോബോ ലോകമെമ്പാടും വ്യത്യസ്തമായ മനുഷ്യജീവിതങ്ങളുടെ കഥ പറയുന്ന ഫോട്ടോഗ്രാഫുകളെടുക്കുവാനായി യാത്രചെയ്തിട്ടുണ്ട്. ഈ പ്രഭാഷണത്തില്, തന്റെള കലുഷിതരായ കഥാപത്രങ്ങളേ പുതിയ വെളിച്ചത്തില്‍ കാഴ്ചവയ്ക്കുന്നു, അതിനാല്‍ നാം ലൈബീരിയയില്‍ യുദ്ധ കലാപകാരിയെയും, യു.എന്നിന്റെ് സ്ത്രീ സമാധാന സേനക്കാരെയും, ദില്ലിയിലെ അഗ്നിശമന സേനക്കരുടെ സമറ്പ്പണവും, പുതിയരീതിയില്‍ കാണുന്നു.

ജോസ് അന്റോണിയോ അബൃയു: ജോസ് ആന്റ്റോണിയൊ അബ്രൃയു സംഗീതത്തിലൂടെ മാറ്റംവന്ന കുട്ടികളേപറ്റി

TED2009

ജോസ് അന്റോണിയോ അബൃയു: ജോസ് ആന്റ്റോണിയൊ അബ്രൃയു സംഗീതത്തിലൂടെ മാറ്റംവന്ന കുട്ടികളേപറ്റി
1,108,922 views

ആന്റ്റോണിയൊ അബ്രൃയു വെനെസ്യൂലയിലെ ആയിരക്കണക്കിനു കുട്ടികളുടെ ജീവിതത്തില് മാറ്റമുണ്ടാക്കി. ഇന്നു തന്റെ റ്റെഡ് സമ്മാന ആഗ്രഹം പ്രകടിപ്പിക്കുവാനായി തന്റെ കഥ നമ്മോടു വിവരിക്കുകയും, അതിന്റെ ഫലം യുഎസ്എയിലും അതിനു വെളിയിലും വ്യാപിപ്പിക്കുവാനാഗ്രഹിക്കുകയും ചെയ്യുന്നു,

കീത്ത് ബാരി: മസ്തിഷ്ക മാന്ത്രികം

TED2004

കീത്ത് ബാരി: മസ്തിഷ്ക മാന്ത്രികം
17,918,216 views

ആദ്യം,കീത്ത് ബാരി നമ്മുടെ മസ്തിഷ്കം എങ്ങനെ നമ്മുട ശരീരത്തെ വിഡ്ഢിയാക്കുന്നു എന്ന് കാണിച്ചു താരുന്നു.-- ഒരു തന്ത്രത്തിലൂടെ. ഇത് പോട്കാസ്റ്റിലൂടെയും സംഭാവ്യമാണ്.പിന്നീടു അദ്ദേഹം സദസ്സിനെ ഇത്തിരി അപകടകരവും എന്നാൽ വളരെ ആശ്ചര്യപ്പെടുത്തുന്നതുമായ മസ്തിഷ്ക മാന്ത്രികത്തിന്റെ അഭ്യാസങ്ങളിൽ ഏർപ്പെടുത്തുന്നു.

ക്രിസ് അബാനി  മനുഷ്യത്വത്തെക്കുറിച്ചാലോചിക്കുന്നു -കരുണയുടെ കര്മ്മങ്ങള്

TED2008

ക്രിസ് അബാനി മനുഷ്യത്വത്തെക്കുറിച്ചാലോചിക്കുന്നു -കരുണയുടെ കര്മ്മങ്ങള്
946,913 views

ക്രിസ് അബാനി, മനുഷ്യരുടെ കഥപറയുന്നു: സൈനീകര്ക്കെമതിരെനില്ക്കുന്നവരെപറ്റിയും. ആളുകളുടെ അനുകമ്പയെപറ്റി. മനുഷ്യനാകുന്നതിനേയും മനുഷ്യത്വം വീണ്ടെടുക്കുന്നതിനേയും പറ്റി. അതു ഉബുണ്ടുവാണു: മനുഷ്യനായിമനുഷ്യനുനിലനില്ക്കാനവുന്ന ഒരേയൊരുവഴി അവരുടെ മനുഷ്യത്വം അവര്ക്കുുമേല്‍ പ്രതിഭലിപ്പിക്കുക മാത്രമാണ്.

ബ്രയൻ ഗ്രീൻ: സ്ട്രിംഗ് സിദ്ധാന്തത്തെ കുറിച്ച് ബ്രയൻ ഗ്രീൻ.

TED2005

ബ്രയൻ ഗ്രീൻ: സ്ട്രിംഗ് സിദ്ധാന്തത്തെ കുറിച്ച് ബ്രയൻ ഗ്രീൻ.
6,215,922 views

ഊർജ്ജതന്ത്ര ബ്രയൻ ഗ്രീൻ സൂപ്പർസ്ട്രിംഗ് സിദ്ധാന്തം എന്തെന്ന് വിവരിക്കുന്നു. ലോകത്തിലുള്ള എല്ലാ കണികകളും ശക്തികളും ഉണ്ടാക്കിയിരിക്കുന്നത് വളരെ ചെറിയ സൂക്ഷ്മ രൂപികളായ തന്തുക്കളുടെ കമ്പനം മൂലമാണ് എന്ന ആശയം.

സ്റ്റീഫെൻ ഹോകിംഗ്: പ്രപഞ്ചത്തെ ചോദ്യം ചെയ്യുന്നു .

TED2008

സ്റ്റീഫെൻ ഹോകിംഗ്: പ്രപഞ്ചത്തെ ചോദ്യം ചെയ്യുന്നു .
12,876,555 views

TED 2008 ഇന്റെ പ്രമേയത്തെ ആധാരമാക്കി പ്രൊഫസർ സ്റ്റീഫെൻ ഹോകിംഗ് പ്രപഞ്ചത്തെപ്പറ്റി ചില വലിയ ചോദ്യങ്ങൾ ചോദിക്കുന്നു.പ്രപഞ്ചം എങ്ങിനെ ഉണ്ടായി? എങ്ങിനെ ജീവൻ ഉണ്ടായി? നാം പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണോ?-- ഈ ചോദ്യങ്ങള്ക്ക് നമുക്ക് എങ്ങിനെ ഉത്തരം പറയാനാവും എന്നിവ അദ്ദേഹം ചർച്ച ചെയ്യുന്നു.

സ്റ്റീവൻ പിൻകർ: സ്റ്റീവന്‍ പിന്കനര്‍: ഹിംസയെക്കുറിച്ചുള്ള മിഥ്യകള്

TED2007

സ്റ്റീവൻ പിൻകർ: സ്റ്റീവന്‍ പിന്കനര്‍: ഹിംസയെക്കുറിച്ചുള്ള മിഥ്യകള്
3,009,786 views

സ്റ്റീവന്‍ പിന്കര്‍ ബൈബിളിന്റെകാലം മുതല്‍ ഇന്നുവരെയുള്ള ഹിംസയുടെ തളര്ച്ച യുടെ കണക്കുവിവരിക്കുന്നു, ഇറാക്കിലെയും, ഡാര്ഫൂറിലെയും ഹിംസയുടെകാലത്ത് ഇതുവൈകൃതവും, താര്ക്കികവുമല്ലാതായിതോന്നാം, എന്നിരുന്നാലും മനുഷ്യകുലത്തിന്റെ ഏറ്റവും സമാധാനപരമായകാലത്താണു നാമിന്നു ജീവിക്കുന്നതു.

റിച്ചാര്‍ഡ്‌ ഡോകിന്‍സ്  തീവ്രവാദ നിരീശ്വര വാദത്തിന്റെആവശ്യം

TED2002

റിച്ചാര്‍ഡ്‌ ഡോകിന്‍സ് തീവ്രവാദ നിരീശ്വര വാദത്തിന്റെആവശ്യം
5,735,087 views

റിച്ചാര്‍ഡ്‌ ഡോകിന്‍സ് എല്ലാ നിരീശ്വര വാദികളെയും അവരുടെ നിലപാട് പൊതു വേദിയില്‍ വ്യക്തമാക്കാനും - അതിലൂടെ രാഷ്ട്രീയത്തിലും സയന്‍സിലുമുള്ള മതത്തിന്റെ (പള്ളിയുടെ) അതിപ്രസരത്തിനെ ചെരുക്കുവാനും ആഹ്വാനം ചെയ്യുന്നു. ശകടവും രസകരവുമായ ഒരുസംവാദം. (മലയാളം ഫോണ്ടും - വരിഒപ്പിച്ചുള്ള വിവര്‍ത്തനം മോശമായതിന് കാരണം - ക്ഷമിക്കുക)

ഹാന്സ് റൊസ്ലിംഗ് നിങ്ങള്‍ കണ്ട് ഏറ്റവും നല്ല സ്റ്റാറ്റിറ്റിക്സ് പ്രദര്ശിപ്പിക്കുന്നു.

TED2006

ഹാന്സ് റൊസ്ലിംഗ് നിങ്ങള്‍ കണ്ട് ഏറ്റവും നല്ല സ്റ്റാറ്റിറ്റിക്സ് പ്രദര്ശിപ്പിക്കുന്നു.
14,386,844 views

ഡേറ്റയുടെ ഇതുപോലൊരുപയോഗം നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല. കായിക ചടുലതയോടെയും വേഗത്തിലും സ്റ്റാറ്റിസ്റ്റിക്സ് ഗുരു – വികസിത രാജ്യമെന്ന ധാരണയെ ഇല്ലാതാക്കുന്നു.

റിച്ചാർഡ് സെന്റ്‌. ജോൺ: എട്ടു വിജയരഹസ്യങ്ങൾ.

TED2005

റിച്ചാർഡ് സെന്റ്‌. ജോൺ: എട്ടു വിജയരഹസ്യങ്ങൾ.
14,410,517 views

എന്തുകൊണ്ട് ആളുകൾ വിജയം കൈവരിക്കുന്നു? അവർ സമർഥരായതുകൊണ്ടാണോ? അതോ തികച്ചും ഭാഗ്യംകൊണ്ടോ? വിശകലനവിദഗ്‌ദ്ധനായ റിച്ചാർഡ് സെന്റ്‌. ജോൺ തന്റെ ഒരുപാട് വർഷക്കാലത്തെ അഭിമുഖങ്ങൾ ആശയങ്ങൾക്ക് കോട്ടംതട്ടാത്തവിധം മൂന്നുമിനിറ്റ് ദൈർഘ്യമുള്ള ഒരു അവതരണമായി രൂപപെടുത്തിയിരിക്കുന്നു.

ലാന്റിംഗ് തന്റെ രമണീയമായ പ്രകൃതി ചിത്രങ്ങളുമായി

TED2005

ലാന്റിംഗ് തന്റെ രമണീയമായ പ്രകൃതി ചിത്രങ്ങളുമായി
2,080,417 views

ഈ അതിശയകരമായ സ്ലൈഡ് ഷോവില്‍, പ്രകൃതി ഫോടോഗ്രഫരായ ഫ്രാന്‍സ്‌ ലാന്റിംഗ് തന്റെ "ലൈഫ് പ്രൊജക്റ്റ്‌"" ""നമുക്കായി പ്രദര്‍ശിപ്പിക്കുന്നു. നമ്മുടെ ഗ്രഹത്തിന്റെ ഉത്ഭവം മുതല്‍ ഇന്ന് വരെയുള്ള വൈവിധ്യങ്ങളെ കുറിച്ചുള്ള കഥ പറയുന്ന ഒരു കൂട്ടം ചിത്രങ്ങളുടെ കാവ്യ മനോഹരമായ ശേഖരമാണത്. ഇതിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഫിലിപ്പ് ഗ്ളാസ് ആണ്.